സ്വകാര്യ നിമിഷങ്ങളില്‍ വീഡിയോ പകര്‍ത്തി; ദൃശ്യങ്ങള്‍ അയച്ചു കൊടുത്തത് ഭര്‍ത്താവിനും; യുവതിയുടെ കാമുകന്‍ അറസ്റ്റില്‍

ലഖ്നൗ: വീഡിയോ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ നഖാസ സ്വദേശിയായ 22-കാരനാണ് അറസ്റ്റിലായത്. യുവതിയുടെ വിവാഹശേഷം മുൻകാമുകന്‍ സ്വകാര്യ വീഡിയോകൾ യുവതിയുടെ ഭർത്താവിന് അയച്ചു നൽകിയതോടെയാണ് പരാതി വന്നത്. ഫെബ്രുവരി എട്ടിനാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് ശേഷം മുൻകാമുകനായ 22-കാരൻ സ്വകാര്യ വീഡിയോ ഭർത്താവിന് അയച്ചു നൽകി. ഇതോടെ ഭർത്താവ് യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

വസ്ത്ര നിർമാണശാലയിലെ തൊഴിലാളിയായ പ്രതിയും യുവതിയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പതിവായി ഇയാൾ യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇവരുടെ സ്വകാര്യനിമിഷങ്ങളുടെ വീഡിയോകളും ഇയാൾ മൊബൈലിൽ പകർത്തി. എന്നാൽ, ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടും വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീട് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

തുടർന്ന് യുവതി മൊബൈൽ നമ്പറടക്കം മാറ്റി. ഫെബ്രുവരി എട്ടിന് മറ്റൊരാളുമായുള്ള വിവാഹവും നടന്നു. പക്ഷേ, മുൻ കാമുകൻ ഭർത്താവിന് പഴയ സ്വകാര്യവീഡിയോകൾ അയച്ചുനൽകിയെന്നും ഇത് ദാമ്പത്യപ്രശ്നങ്ങൾക്ക് കാരണമായെന്നും പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here