തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ഇനിയില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ശേഷമാണ് പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ആശയപരമായ വ്യത്യാസമാണ് രാജിക്ക് കാരണം. ജാതിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മുഖ്യഘടകം. നേമത്തുള്‍പ്പെടെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനാണ് നേതാക്കളില്‍ നിന്നുണ്ടാവുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം കഴിയുന്നതോടെ അസംതൃപ്തരായ നേതാക്കളുടെയെണ്ണം കൂടുമെന്നും വിജയന്‍ തോമസ് പറഞ്ഞു. രാജിവച്ച് ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം നിഷേധിക്കാന്‍ വിജയന്‍ തോമസ് തയ്യാറായില്ല. നിലപാട് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതികരണം.
സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയായി വിജയന്‍ തോമസിന്റെ രാജി വന്നത്. സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച് എ.ഐ.സി.സി–കെ.പി.സി.സി നേതൃത്വത്തിന് കത്ത് നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണമായി പറയുന്നത്. തുടര്‍ നിലപാടും രാജിവയ്ക്കാനുള്ള കാരണവും വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്ന് വിജയന്‍ തോമസ് പറഞ്ഞു. നേമത്ത് മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നയാളാണ് വിജയന്‍ തോമസ്. പക്ഷെ പിന്നീട് വാര്‍ത്താസമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു.