Home Crime കൊച്ചിയില്‍ യുവാവ് കഴുത്തറുത്തു മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

കൊച്ചിയില്‍ യുവാവ് കഴുത്തറുത്തു മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

കൊച്ചി: കലൂര്‍ ദേശാഭിമാനി ജങ്ഷനിൽ യുവാവ് കഴുത്തറുത്തു മരിച്ചു. വൈകിട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി.

കലൂർ മാർക്കറ്റിനു മുന്നിലെ ഒരു പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന യുവാവ് ആരെങ്കിലും തടയുന്നതിനു മുൻപു സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. ഉടൻ കുഴഞ്ഞുവീണ യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിനു പിന്നിൽ എന്താണ് കാരണം എന്നു വ്യക്തമായിട്ടില്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here