പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ചര്‍ച്ച വേണം; സര്‍ക്കാരിനെ തിരുത്തി സിപിഎം

തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ചര്‍ച്ച വേണമെന്ന് സിപിഎം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തിയാണ് അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്. . സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പക്ഷേ, മുഖ്യമന്ത്രിയായിരിക്കില്ല ചര്‍ച്ച നയിക്കുക. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും. പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയനാണ് പാര്‍ട്ടിയുടെ ശ്രമം.

സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തും. ഉദ്യോഗാര്‍ഥികള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്നും ഏത് സമയത്തും ചര്‍ച്ചയ്ക്കായി കടന്നുവരാമെന്നും മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here