തിരുവനന്തപുരം: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന് എതിരെ കോണ്‍ഗ്രസില്‍ വികാരം ശക്തം. ചന്ദ്രശേഖരനെതിരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ എഫ്ബി കുറിപ്പുകള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും ശക്തമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കോണ്‍ഗ്രസിനെ ഒറ്റുകൊടുക്കുന്ന ഒരു റോള്‍ ആണ് ചന്ദ്രശേഖരന്‍ കയ്യാളുന്നത് എന്നാണ് കോണ്‍ഗ്രസിനുള്ളിലെ ആക്ഷേപം. കോടികളുടെ കശുവണ്ടി അഴിമതിക്കേസില്‍ ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ചന്ദ്രശേഖരന് എതിരെ കോണ്‍ഗ്രസ് നേതാവ് ചാല നാസര്‍ കഴിഞ്ഞ ദിവസം നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റും വൈറല്‍ ആണ്.
ചന്ദ്രശേഖറിനെ സൂക്ഷിക്കണം എന്നാണ് നിയുക്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ശ്രദ്ധയ്ക്ക് ഇറക്കിയ എഫ്ബി കുറിപ്പില്‍ ചാല നാസര്‍ ആവശ്യപ്പെടുന്നത്. ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് അല്ല പിണറായി ഗ്രൂപ്പ് ആണെന്നാണ് നാസര്‍ കുറിക്കുന്നത്.
എഫ്ബി കുറിപ്പ് ഇങ്ങനെ:
പ്രിയ പ്രസിഡന്റ് #സുധാകരൻസർ
താങ്കളെപ്പോലെ ഒരാളിൽ
നിന്നും വന്ന ഇത്തരത്തിലുള്ള
പ്രവർത്തിയോ /കൈ അബദ്ധമോ
(എന്ന് കരുതാനാണ് താങ്കളെ ജീവന്
തുല്യം സ്നേഹിക്കുന്ന ഞങ്ങളുടെ
ആഗ്രഹം )കാരണം ഞങ്ങൾ
കോൺഗ്രസ് പ്രവർത്തകർ തീർത്തും നിരാശയിലാണ്.
#Rചന്ദ്രശേഖരൻ കോൺഗ്രസ്
പ്രവർത്തകർക്ക് അത്രയും
അനഭിമതനാണ് പ്രസിഡന്റെ…
പിന്നിൽ കോൺഗ്രസ് ഗ്രൂപ്പ് അല്ല..
അയാൾ പിണറായി ഗ്രൂപ്പ്
ആയത് കൊണ്ടാണ് പ്രിയ പ്രസിഡന്റെ …..
താങ്കൾ തിരുത്തിയാൽ മാത്രം
പോരാ…
തിരുത്തിയതായി പ്രവർത്തകരെ ബോധ്യപ്പെടുത്താനുള്ള ബാധ്യതകൂടി താങ്കൾ ഏറ്റെടുക്കണം.
താങ്കളെ സ്നേഹിക്കുന്നവർ, താങ്കൾക്ക് വേണ്ടി വീറോട് വാദിച്ചവർ, താങ്കൾ വന്നാൽ ആദ്യം ഈ സിപിഎം ഏജന്റിനെ ചെവിക്കു പിടിച്ചു പുറത്തു
കളയുമെന്ന് പ്രതീക്ഷിച്ചവരാണ്.
പ്രവർത്തകരും പൊതുസമൂഹവും ഇക്കാര്യത്തിൽ തീർത്തും നിരാശരാണ് പ്രസിഡന്റെ….
താങ്കളുടെ ഇന്നു വരെയുള്ള ക്രെഡിബിലിറ്റി നിലനിർത്തുന്നതിനും പാർട്ടിക്കും ഇത് അത്യന്താ
പേക്ഷിതമാണെന്ന് വിനയപുരസരം ഓർമ്മിപ്പിക്കുന്നു