തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരില്‍ അര്‍ച്ചന (24) യുടെ മരണവുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് സുരേഷ് പോലീസ് കസ്റ്റഡിയില്‍. ഇന്നലെയാണ് അര്‍ച്ചനയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തീകൊളുത്തി മരിച്ച അര്‍ച്ചനയെ കുടുംബവീട്ടില്‍ നിന്ന് ഭർത്താവ് സുരേഷ് വിളിച്ചുകൊണ്ടുവന്നത് ഇന്നലെയാണ്. സുരേഷ് എത്തിയത് കുപ്പിയില്‍ ഡീസലുമായാണ്. ഉറുമ്പിനെ കൊല്ലാനെന്ന് പറഞ്ഞതായി അര്‍ച്ചനയുടെ അച്ഛന്‍ പറയുന്നു. രാത്രി എട്ടരയ്ക്ക് വീട്ടില്‍നിന്നിറങ്ങി, 12.30ന് മരണം വിളിച്ചു പറഞ്ഞുവെന്നും അച്ഛൻ പറയുന്നു.
മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍തൃവീട്ടുകാര്‍ പണം ആവശ്യപ്പെട്ടെന്ന് അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞു.