വിസ്മയയുടെ മരണത്തിൽ കിരണ്‍കുമാര്‍ അറസ്റ്റില്‍; പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

കൊല്ലം: ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനി വിസ്മയയുടെ മരണത്തിൽ ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റില്‍. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. കിരണ്‍കുമാറിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും. . പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വിസ്മയയുടെ മരണം കൊലപാതകമാണെന്നാണ് യുവതിയുടെ കുടുംബം ആവര്‍ത്തിച്ചിരുന്നു.

ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അമ്മയും മര്‍ദിച്ചതായി വിസ്മയുബന്ധുക്കള്‍ ആരോപിക്കുന്നത്. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമാണ് കിരണ്‍ മര്‍ദിച്ചത്. തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ കിരണ്‍ അടിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here