എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതിയില്ല; സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയെന്ന് താരിഖ് അന്‍വര്‍

0
149

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് വീണ്ടും എഐ സിസി നേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഈ പ്രസ്താവന. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറാണ് പ്രഖ്യാപനം നടത്തിയത്.

കെപിസിസി പ്രസിഡന്റായതിനാല്‍ മല്‍സരിക്കണമോ എന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയോടെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here