കണ്ണൂരിന് ഇത് ജയരാജന്മാരില്ലാത്ത തിരഞ്ഞെടുപ്പ് അങ്കം; അഭാവം കണ്ണൂരില്‍ പ്രകടമാകും

കണ്ണൂര്‍: കണ്ണൂരിന് ഇത് ജയരാജന്മാരില്ലാത്ത തിരഞ്ഞെടുപ്പ് അങ്കം. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് സി.പി.എമ്മിലെ ജയരാജത്രയത്തിൽ ആരും അങ്കത്തിനില്ലാത്ത തിരഞ്ഞെടുപ്പ് വരുന്നത്. 1987 ന് ശേഷം ജയരാജന്മാരില്ലാത്ത ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം സാക്ഷ്യം വഹിക്കുന്നത് ഇതാദ്യമായാണ്. മൂന്നാമൂഴം വേണ്ടെന്ന പാർട്ടി തീരുമാനം മന്ത്രി ഇ.പി.ജയരാജന് തിരിച്ചടിയായത്. പി.ജയരാജന് സീറ്റ് നൽകിയേക്കുമെന്ന് പ്രതീക്ഷയുള്ളവരും ഏറെയായിരുന്നു. പി.ജയരാജനെ സ്ഥാനാർഥി പട്ടികയിലേയ്ക്ക് പരിഗണിച്ചുമില്ല. സിപിഎം ജില്ലാ സെക്രട്ടറിയായ ഇ.പി.ജയരാജനും അങ്കത്തിനില്ല.

കാൽ നൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്നവരാണ് സി.പി.എം കണ്ണൂർ ഘടകത്തിലെ ജയരാജന്മാർ. 87 ൽ അഴീക്കോട്ട് എം വി.ആറിനെതിരെ പോരാട്ടത്തിനിറങ്ങിയാണ് മന്ത്രി ഇ.പി.ജയരാജൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഹരിശ്രീ കുറിച്ചത്. വിജയം പക്ഷേ എം.വി.ആറിനൊപ്പമായിരുന്നു. 91-ൽ അഴീക്കോട് ജയരാജൻ പിടിച്ചെടുത്തു. 96 മുതൽ പാർട്ടി സംഘടന സംവിധാനത്തിന്റെ ഭാഗമായി. 2011ലും 16 ലും മട്ടന്നൂരിൽ നിന്ന് ജയിച്ചു കയറി.

91 ലെ കന്നിയങ്കത്തിൽ എടക്കാട് എം.വിക്കും കാലിടറിയിരുന്നു. ഒരു കാലത്ത് ജയരാജത്രയത്തിലെ ഏറ്റവും കരുത്തനായ പി.ജയരാജൻ 2001 എം.വി ജയരാജനൊപ്പം നിയമസഭയിലെത്തി. കൂത്തുപറമ്പിലെ ഈ വിജയം കോടതി അസാധുവാക്കിയെങ്കിലും തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ജയരാജൻ എം.എൽ.എ ആയത്. 2006ലും കൂത്തുപറമ്പ് പി.ജെയെ നിയമസഭയിലെത്തിച്ചു. സീറ്റില്ലെങ്കിലും ഇ.പി ജയരാജൻ സംഘടന സംസ്ഥാന ഭാരവാഹിത്വത്തിലേയ്ക്ക് എത്തുമെന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സംസ്ഥാന സമിതി അംഗമെന്ന പദവി മാത്രമാണ് കണ്ണൂർ ഘടകത്തിലെ കരുത്തനായ പി.ജയരാജന് ഇപ്പോഴുള്ള്.പി.ജെയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പാർട്ടിക്കുള്ളിൽ ഇതിനോടകം കലാപക്കൊടി ഉയർന്നു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here