അനുദിനം പുതിയ തെളിവുകള്‍; എന്റെ പരാതിയും തെളിവുകളും ശക്തവും; ദിലീപിന് ഊരിപ്പോരാന്‍ കഴിയില്ലെന്ന് ബാലചന്ദ്രകുമാര്‍

0
388

തിരുവനന്തപുരം: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന് ഊരിപ്പോരാൻ കഴിയില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. അത്ര ശക്തമായ തെളിവുകൾ ദിലീപിനെതിരെ നിലനിൽക്കുകയയാണെന്ന് ബാലചന്ദ്ര കുമാർ അനന്ത ന്യൂസിനോട് പറഞ്ഞു.

കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച തെളിവുകൾ പുറത്ത് വന്നിരിക്കുകയാണ്. ദിലീപിന് ജാമ്യം കിട്ടിയശേഷമാണ് ഞാൻ ഈ കാര്യങ്ങൾ റെക്കോർഡ് ചെയ്തത്. അന്നും ദിലീപ് പറഞ്ഞ സ്ത്രീ സാന്നിധ്യമാണ് മാഡത്തിൻ്റെ പേരിൽ പുറത്ത് വന്നിരിക്കുന്നത്.

 

മാഡത്തിൻ്റെ കാര്യത്തിൽ പോലീസിന് തെളിവ് കിട്ടാതെയിരിക്കാൻ കാരണം പ്രതി ചേർക്കപ്പെട്ട ദിലീപ് അത്രയും ശക്തനായതുകൊണ്ടാണ്. പള്‍സര്‍ സുനി ആദ്യം തന്നെ പറഞ്ഞു. മാഡം കാവ്യയാണെന്ന്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വന്നതോടെ ഇപ്പോള്‍ ക്രൈംബ്രാഞ്ച് കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. ഈ കേസില്‍ ദിലീപ് ഒഴിച്ചുള്ള ആരും ശക്തൻമാരല്ല. അവരിൽ മിക്കവരും ജയിലിൽ തുടരുകയാണ്. ദിലീപിന് ജാമ്യം കിട്ടിയത് തന്നെ ദിലീപ് ശക്തനായത് കൊണ്ടാണ്.

ആരോപണ വിധേയനായ ആൾ ശക്തനായത് കൊണ്ടാണ് സാക്ഷികൾ മൊഴിമാറ്റി ക്കൊണ്ടിരിക്കുന്നത്.  ദിലീപ് എന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ട് എന്ന് കാണിച്ച് മുഖ്യമന്ത്രിയ്ക്ക് ഞാൻ നൽകിയ പരാതിയാണ് പുതിയ കേസിന് ആസ്പദം. എന്തുകൊണ്ട് എന്ന് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചപ്പോഴാണ് ഈ കേസിലെ മുഴുവൻ കാര്യങ്ങളും എനിക്ക് വെളിപ്പെടുത്തേണ്ടി വന്നത്. അപ്പോഴാണ് ദിലീപിൻ്റെ കൂടെ നടന്ന ആൾ എന്ന നിലയിൽ നടീ ആക്രമണക്കേസിലെ  കാര്യങ്ങൾ എനിക്ക് വെളിപ്പെടുത്തേണ്ടി വന്നത്.

ദിലീപ് കുറ്റം ചെയ്തോ എന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. പൾസർ സുനിയെ ഞാൻ ദിലീപിൻ്റെ വീട്ടിൽ കണ്ടിട്ടുണ്ട്. അനൂപും, ഞാനും പൾസർ സുനിയും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. അവർ തമ്മിൽ നല്ല ബന്ധമുള്ളതായി തോന്നിയിട്ടുണ്ട്. ഇതൊക്കെ നടീ ആക്രമിക്കപ്പെടുന്നതിന് മുൻപാണ്. അതിനു ശേഷം 2017-ല്‍  ദിലീപ് ജാമ്യത്തിൽ ഇറങ്ങി. അതിനു ശേഷം  ഒന്നര മാസം കഴിഞ്ഞ ശേഷം ദിലീപിൻ്റെ വീട്ടിൽ ഞാൻ രണ്ട് ദിവസം ഉണ്ടായിരുന്നു. ഈ  സമയത്ത് ഇവർ ഈ കേസിന് ആസ്പദമായ കാര്യങ്ങൾ സംസാരിച്ചു. ഇതെല്ലാം ഞാൻ റെക്കോർഡ് ചെയ്തു.

ആ ദിവസം തന്നെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അവർ പ്ലേ ചെയ്തു കണ്ടൂ. കാണുന്നത് നടി ആക്രമിക്കപ്പെടുന്നു വീഡിയോ ആണെന്ന് ദിലീപ് ആണ് എന്നോടു പറഞ്ഞത്. വീഡിയോ ഞാൻ കണ്ടില്ല. പക്ഷേ ഓഡിയോ എനിക്ക് കേൾക്കാൻ കഴിഞ്ഞിരുന്നു. ഇതാണ് ഞാൻ പരാതിയിൽ പറഞ്ഞത്. അവർ ഒരു സാക്ഷിയെ സ്വാധീനിച്ചു. അത് എങ്ങിനെയെന്ന് അവർ പറയുന്നതിൻ്റെ ഓഡിയോ ഞാൻ പോലീസിന് നൽകിയിട്ടുണ്ട്.

അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ അവർ പദ്ധതി ആദ്യമേ ഇട്ടതായി എനിക്ക് അപ്പോൾ മനസ്സിലാവുകയും ചെയ്തു. ഇതിൻ്റെ ഓഡിയോയും ഞാൻ പോലീസിന് കൈമാറി. ഞാൻ കൈമാറിയ തെളിവുകളും പരാതിയും ഈ കേസിൽ ദിലീപിനെ തിരെയുള്ള ശക്തമായ തെളിവുകളാണ്. ഊരിപ്പൊരുക പ്രയാസമാണ് – ബാലചന്ദ്രകുമാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here