Tuesday, June 6, 2023
- Advertisement -spot_img

കൊവിഡില്‍ ഇന്ത്യയ്ക്ക് കരുത്തായി അമേരിക്ക; 125 ടൺ ഉപകരണങ്ങളുമായി അമേരിക്കൻ വിമാനം ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി : ഇന്ത്യക്ക് വീണ്ടും അമേരിക്കയുടെ സഹായമെത്തുന്നു. 125 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി അമേരിക്കൻ വിമാനം ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തും. ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ സഹായവുമായിട്ടാണ് അമേരിക്കൻ നാഷണൽ എയർലൈൻസിന്റെ ജംബോ വിമാനം ഡൽഹിൽ ഇറങ്ങുന്നത്.

മാസ്‌കുകൾ, ഓക്‌സിജൻ ടാങ്കുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയാണ് കൊവിഡിനെ നേരിടാൻ അമേരിക്ക ഇന്ത്യക്ക് നൽകുന്നത്. .നേരത്തെ രണ്ട് വിമാനങ്ങൾ സഹായവുമായി അമേരിക്കയിൽ നിന്ന് എത്തിയിരുന്നു. യു.എസ്, ബ്രിട്ടൻ, ജർമ്മനി, ഓസ്‌ട്രേലിയ, റഷ്യ, ചൈന, ഖത്തർ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article