കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ സിപിഎം പ്രതിസന്ധിയില്‍. കേസില്‍ സിപിഎം ബന്ധം മറനീക്കി പുറത്തു വന്നതോടെ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി ശ്രമം തുടങ്ങി. കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് പാര്‍ട്ടിയുമായുള്ള ബന്ധം പുറത്ത് വന്നതാണ് സിപിഎമ്മിന് തിരിച്ചടിയായത്. . ഇന്ന് ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ അര്‍ജുന്‍ ആയങ്കി വിഷയം ചര്‍ച്ചയായിട്ടുണ്ട്.
നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പാര്‍ട്ടി പരിപാടികളിലെ അര്‍ജുനിന്‍റെ സാന്നിധ്യവുമാണ് പുറത്ത് വന്നത്. സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയെ നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും സിപിഎം നേരിടുന്ന പ്രതിസന്ധിക്ക് അയവില്ല. കള്ളക്കടത്തുകാര്‍ക്ക് ലൈക്കടിക്കുന്നവര്‍ തിരുത്തണമെന്നും ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞുപോകണമെന്നും ഡിവൈഎഫ്ഐ നിലപാട് എടുത്തപ്പോള്‍ . കേസിലുള്‍പ്പെട്ടവരെ സംരക്ഷിക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദനും വ്യക്തമാക്കി.
ഡിവൈഎഫ്ഐ ക്വട്ടേഷന്‍ സംഘങ്ങളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ നേതാക്കള്‍ വിശദീകരണം നല്‍കേണ്ടിവന്നു. അര്‍ജുന്‍ ഉപയോഗിച്ച കാറിന്‍റെ ഉടമയും ഡിവൈഎഫ്ഐ ഭാരവാഹിയാണ്. ഇതോടെയാണ് ജില്ല സെക്രട്ടറി എം ഷാജര്‍ ക്വട്ടേഷന്‍ സംഘത്തെ പ്രോത്സാഹിപ്പിക്കരുതെന്ന നിലപാട് വ്യക്തമാക്കിയത്.