തിരുവനന്തപുരം: ഡാറ്റാ ബാങ്ക് തിരുത്തിയതില്‍ കൃഷി മന്ത്രി പി.പ്രസാദ് അന്വേഷണത്തിന് ഉത്തരവിട്ടു. ഷൊർണൂരില്‍ 400 ഓളം പ്ലോട്ടുകള്‍ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഷൊർണൂർ മുനിസിപ്പാലിറ്റിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡാറ്റാ ബാങ്ക് തിരുത്തലിനെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കൃഷി മന്ത്രി പി പ്രസാദ് കാർഷികോല്പാദന കമ്മീഷണറോട് ഉത്തരവിട്ടത്.
ആർ.ഡി.ഒയ്ക്ക് മാത്രമേ കൃഷി ഭൂമിയെ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിന് അധികാരമുള്ളൂ. എന്നാല്‍ ഷൊർണൂരില്‍ മുൻസിപ്പൽ സെക്രട്ടറിയാണ് ഡാറ്റാ ബാങ്ക് തിരുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയത്. ഇത് അടിയന്തിരമായി അന്വേഷിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.