ധര്‍മ്മരാജനെ അറിയാമെന്നു കെ.സുരേന്ദ്രന്റെ ഡ്രൈവറും സഹായിയും; തെളിവുകള്‍ ബിജെപിയ്ക്ക് എതിരാകുന്നു

തൃശൂര്‍: കൊടകര കുഴൽപണക്കേസിൽ നിന്നും തലയൂരാനാകാതെ ബിജെപി സംസ്ഥാന നേതൃത്വം. സംഭവത്തിലെ എല്ലാ മൊഴികളും ബിജെപി നേതൃത്വത്തിനു എതിരാണെന്നതാണ് നേതൃത്വത്തെ അലട്ടുന്നത്. ഇപ്പോള്‍ സുരേന്ദ്രന്റെ ഡ്രൈവറുടെ മൊഴിയും സഹായിയുടെ മൊഴിയും നേതൃത്വത്തെ എന്നതിലുപരി സുരേന്ദ്രനെ തന്നെ തിരിഞ്ഞു കൊത്തുകയാണ്.

. ധർമരാജനെ അറിയാമെന്നും പലവട്ടം ഫോണിൽ വിളിച്ചിട്ടുണ്ടെന്നുമാണ് സുരേന്ദ്രന്റെ സഹായിയും ഡ്രൈവറും അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. സുരേന്ദ്രനും ധർമരാജനെ പരിചയമുണ്ട്. പ്രചാരണ സാമഗ്രികള്‍ ധർമരാജനെ ഏൽപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും മൊഴിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here