ജര്‍മ്മനിയ്ക്ക് എതിരെ ഫ്രാന്‍സിനു ജയം; യൂറോ 2020 മത്സരങ്ങള്‍ കടുക്കുന്നു

0
261

മ്യൂണിക്: ‘മരണഗ്രൂപ്പി’ലെ ശക്തമായ പോരാട്ടത്തില്‍ ജര്‍മ്മനിയ്ക്ക് എതിരെ ഫ്രാന്‍സിനു ജയം എതിരില്ലാത്ത ഒരുഗോളിനാണ് ഫ്രാന്‍സിന്റെ ജയം. ജര്‍മന്‍ പ്രതിരോധതാരം മാറ്റ് ഹമ്മില്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന്റെ വിജയഗോളായത്. ഫ്രാന്‍സ് രണ്ടുതവണകൂടെ ജര്‍മന്‍ ഗോള്‍പോസ്റ്റില്‍ പന്തെത്തിച്ചെങ്കിലും എല്ലാം ഓഫ് സൈഡ് ആയി മാറി. പക്ഷേ ഈ ഓഫ്സൈഡില്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ കഥ മാറിയേനെ.

ക്ലബ് ജേഴ്സി അഴിച്ച് ഫ്രഞ്ച് ജേഴ്സി അണിഞ്ഞാല്‍ ആളാകെ മാറുന്ന പോള്‍ പോഗ്ബ നിയന്ത്രിച്ച മല്‍സരത്തില്‍ പോഗ്ബ തുടങ്ങിയ നീക്കം 20ാം മിനിറ്റില്‍ ജര്‍മന്‍ വലയിലാക്കിയത് മാറ്റ് ഹമ്മല്‍സ്. യൂറോയിലെ മൂന്നാം സെല്‍ഫ് ഗോള്‍.

പ്രതിരോധിച്ച് നിന്ന ഫ്രാന്‍സ് അവസരം കിട്ടിയപ്പോഴെല്ലാം പോഗ്ബയിലൂടെ എംബാപ്പെ വഴി ജര്‍മന്‍ബോക്സിലേയ്ക്ക് പ‍ാഞ്ഞു.
മുന്നേറ്റങ്ങള്‍ ഒരുപാടുണ്ടായെങ്കിലും ഫ്രഞ്ച് പ്രതിരോധത്തെ മറികടക്കാനുള്ള കൃത്യതയോ കരുത്തോ ജര്‍മനിക്കുണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here