തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ചൊവ്വാഴ്ച വരെ കാലവർഷം സജീവമായി തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴക്കും ഇടയുണ്ട്. കാറ്റും കടൽ ക്ഷോഭവും ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്.