കർഷക സമരത്തോട് കേന്ദ്രം പുലര്‍ത്തുന്ന നിസ്സംഗത കൊവിഡിനേക്കാള്‍ വലിയ വീഴ്ചയാകുമെന്നു പുതുശ്ശേരി

മല്ലപ്പള്ളി : കർഷക സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത കൊവിഡ് പ്രതിരോധത്തിലു ണ്ടായ വീഴ്ചയെക്കാൾ വലിയ വീഴ്ചയാകുമെന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.

ഭക്ഷ്യക്ഷാമം അടക്കമുള്ള വലിയ വിപത്തുകൾ ആയിരിക്കും ഇതിന്റെ അനന്തരഫലം എന്നും സമരം തീർക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.
ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ആറുമാസം പൂർത്തീകരിക്കുന്ന ഇന്ന് നടത്തുന്ന കരിദിനാചരണത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പുതുശ്ശേരി.

ഹബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. എ.ഡി. ജോൺ, റോയ് വർഗീസ്, എം.ടി. കുട്ടപ്പൻ, പി. രാജേന്ദ്രൻ, കെ. കെ.അനിൽ, റെജി ജോൺ, പി. മോളിക്കുട്ടി, സച്ചു സാബു പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here