തിരുവനന്തപുരം: ഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേയ്ക്ക് മാറ്റി നിയമിച്ചു. പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് ഈ മാറ്റം. മനുഷ്യാവകാശ കമ്മീഷനില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന എക്സ് കേഡര്‍ തസ്തിക പുതുതായി സൃഷ്ടിച്ചാണ് മാറ്റം.
ലോക്നാഥ് ബെഹ്റ മാറിയാല്‍ ഡി.ജി.പിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് തച്ചങ്കരിയ്ക്കാണ്. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ്കുമാറും ഡി.ജി.പിയാകാന്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. തച്ചങ്കരിയുടെ സ്ഥലംമാറ്റം പൊലീസിലേക്ക് തിരികെ വരുന്നതിന്റെ ഭാഗമാണന്ന് തച്ചങ്കരിയെ അനുകൂലിക്കുന്നവരും പൊലീസ് മേധാവിയാകാനുള്ള വഴിയടഞ്ഞതിന്റെ സൂചനയാണിതെന്നു മരുവിഭാഗവും അവകാശപ്പെടുന്നുണ്ട്.