രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ അനുമതി വേണം; വീണ്ടും വിവാദ തീരുമാനവുമായി പ്രഫൂല്‍ ഖോഡാ പട്ടേല്‍

കൊച്ചി: ലക്ഷദ്വീപ് ഭരണം വിവാദത്തില്‍ കുരുങ്ങി നില്‍ക്കെ വീണ്ടും പ്രകോപനപരമായ തീരുമാനവുമായി ലക്ഷദ്വീപ് അഡ്മിനിട്രേറ്റര്‍. രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ നാലംഗസമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്. അടിയന്തര ചികില്‍സയാവശ്യമുള്ള രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ ഡോകറുടേയും, മെഡിക്കല്‍ ഓഫിസറുടെയോ അനുമതി മാത്രമെ ആവശ്യമായിരുന്നുള്ളു. അതാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ ഖോഡാ പട്ടേല്‍ പൊളിച്ചെഴുതിയത്. ഇതിനെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം കനക്കുകയാണ്. അഡ്മിനിസ്ട്രേറ്ററെ മാറ്റുന്നതുവരെ പ്രതിഷേധം തുടരാണ് ദ്വീപ്നിവാസികളുടെയും ജനപ്രതിനിധികളുടെയും തീരുമാനം. പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ നാളെ ഓണ്‍ലൈന്‍വഴി സര്‍വകക്ഷി യോഗം ചേരും.

കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് അഡ്മിനിട്രേറ്റര്‍. നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമനങ്ങളെല്ലാം പുനഃപരിശോധിക്കാനും ഉത്തരവിട്ടു. . പുതിയ ഉത്തരവ് പ്രകാരം. ഒരു ചെയര്‍മാനും മൂന്ന് അംഗങ്ങളും അടങ്ങുന്ന സമിതിയുടെ അനുമതിയുണ്ടെങ്കിലെ രോഗികളെ ഹെലികോപ്റ്ററില്‍ കയറ്റാന്‍ സാധിക്കുകയുള്ളു. എല്ലാത്തിനും പുറമെ അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന്റെ അന്തിമ അനുമതിയും വേണം. കോവിഡ് ഭീതിക്കിടയില്‍ വന്ന ഈ ഉത്തരവ് രോഗികള്‍ക്ക് വന്‍ തിരിച്ചടിയാവുമെന്നാണ് വിമര്‍ശനം.

ടൂറിസം വകുപ്പിലും ആരോഗ്യ വകുപ്പിലും 170 ഓളം താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനുള്ള വിവാദ നിര്‍ദേശവും വന്നിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറി അമിത് സതിചാ വിവിധ വകുപ്പ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇത് വ്യക്തമാക്കുന്നത്. വിവിധ വകുപ്പുകളിലെ നിയമന കമ്മറ്റികളാണ് ഇതുവരെ ജീവനക്കാരെ നിയമിച്ചിരുന്നത്. പൊതു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു നിയമനങ്ങള്‍. ദ്വീപിലെ വിദഗ്ധരും കമ്മറ്റികളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതെല്ലാം പൊളിച്ചടുക്കി അഡ്മിനിസ്ട്രേറ്റര്‍ രൂപംകൊടുത്ത ദ്വീപ് സ്റ്റാഫ് സിലക്ഷന്‍ ബോര്‍ഡിന്റെതാണ് പുതിയ നടപടികള്‍. ഇതില്‍‍ ദ്വീപ്നിവാസികളാരും ഉള്‍പ്പെട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here