കോട്ടയം: ഹമാസിനെ തള്ളാതെ ഹിന്ദു സംഘടനകളെ ആക്ഷേപിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സംസ്കാരമെന്ന് ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോന്‍. ഇസ്രയേയലിൽ കൊലചെയ്യപ്പെട്ട മലയാളിപ്പെൺകുട്ടി സൗമ്യക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോലും കോണ്‍ഗ്രസ് തയ്യാറായില്ല പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശന് പകരം സതീശൻ വന്നപ്പോഴും അവസ്ഥ ഇതു തന്നെയായാണ്.
നേതൃത്വം ലിഭിക്കുമ്പോൾ വിവേകവും വകതിരിവും കാട്ടാതെ മുതിർന്നവരെ പുഛിക്കുകയും സമൂഹം ആദരിക്കുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്നവർ “അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുടപിടിക്കും”….എന്ന വിഭാഗത്തിൽ ഉൾപ്പെടേണ്ടവർ ആണ്.
പ്രായാധിക്യവും രോഗവും ബാധിച്ച് ഗർഭപാത്രം നീക്കംചെയ്യപ്പെട്ട “ചാവാലി” പശുവിനൊപ്പമുണ്ടായിരുന്ന നാടൻ കാളയെ മാറ്റി ജേഴ്സിക്കാളെയെ പരീക്ഷിക്കും പോലെയാണ് രമേശ് ചെന്നിത്തലക്ക് പകരം കോൺഗ്രസ്സ് വി.ഡി.സതീശനെ പരീക്ഷിക്കുന്നത്- ണെന്ന് രാധാകൃഷ്ണമേനോന്‍ ചൂണ്ടിക്കാട്ടുന്നു