Tuesday, June 6, 2023
- Advertisement -spot_img

കെപിസിസിക്ക് ഭാരവാഹികളടക്കം ഇനി 51 അംഗ കമ്മിറ്റി മാത്രം; കോണ്‍ഗ്രസില്‍ മാറ്റത്തിന് തിരികൊളുത്തി സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിന് കെ.സുധാകരന്‍ . കെപിസിസിക്ക് ഭാരവാഹികളടക്കം ഇനി 51 അംഗ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുക. 15 ജനറല്‍ സെക്രട്ടറിമാര്‍ മാത്രമാണ് വരുന്നത്. 3 വൈസ് പ്രസിഡന്റുമാര്‍, ഒരു ട്രഷറര്‍ എന്നിവരാണ് പ്രധാന ഭാരവാഹികള്‍. കെപിസിസിക്ക് സമാനമായ രീതിയില്‍ ഡിസിസികളും പുനഃസംഘടിപ്പിക്കുംമെറിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭാരവാഹികളെ നിശ്ചയിക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. മുഴുവന്‍സമയ ഭാരവാഹികള്‍ക്ക് മാത്രം ചുമതല.  പ്രവര്‍ത്തനം വിലയിരുത്താന്‍ സമിതി വരും. കാസര്‍കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഭാരവാഹികളുടെ എണ്ണം കുറയും.

കോണ്‍ഗ്രസിന്റെ ഏറ്റവും താഴേത്തട്ടിലുള്ള ഘടകമായി അയല്‍ക്കൂട്ടം കമ്മിറ്റികള്‍ വരും. 30–50 വീടുകളെ ഉള്‍പ്പെടുത്തിയാണ് അയല്‍ക്കൂട്ടം കമ്മിറ്റികള്‍. രാഷ്ട്രീയവിദ്യാഭ്യാസം നല്‍കാന്‍ കെപിസിസി പൊളിറ്റിക്കല്‍ സ്കൂള്‍ ആരംഭിക്കും. 10 ശതമാനം വനിതാസംവരണം വരികയാണ്. കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ വനിതകള്‍ക്കുംഎസ്സി-എസ്ടി വിഭാഗങ്ങള്‍ക്കും 10 % വീതം സംവരണം ഏര്‍പ്പെടുത്തും. അച്ചടക്കലംഘനം പാര്‍ട്ടി നേരിടുന്ന വലിയ ദുരന്തമെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാന്‍ അഞ്ച് മേഖലാകമ്മിറ്റികള്‍ രൂപവല്‍ക്കരിക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് മാര്‍ഗരേഖ വരും. മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് പ്രത്യേക പാനലുകള്‍ രൂപീകരിക്കും. ജില്ലാ തലങ്ങളില്‍ അച്ചടക്കസമിതികള്‍; സംസ്ഥാനതലത്തില്‍ അപ്പീല്‍ കമ്മിറ്റി എന്നിവ വരും. ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയരായ നേതാക്കള്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളുമെന്നും സുധാകരന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article