അർജുൻ ആയങ്കിയുടെ സംഘത്തിലെ ശ്രീലാലിനെ കസ്റ്റംസ് തിരയുന്നു; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം മുറുകുന്നു

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അന്വേഷണം കസ്റ്റംസ് വിപുലമാക്കുന്നു. സ്വര്‍ണ്ണക്കടത്തിലെ പ്രധാനിയായ അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമനായ കണ്ണൂര്‍ പാനൂർ സ്വദേശി ശ്രീലാലിനെയാണ് കസ്റ്റംസ് തിരയുന്നത്. കസ്റ്റംസ് തിരയുന്നു. ക്വട്ടേഷൻ സംഘങ്ങളുടെതായി പുറത്തുവന്ന ഫോൺ സംഭാഷണങ്ങളിൽ നിന്ന് ശ്രീലാലിന്റെ ശബ്ദം തിരിച്ചറിഞ്ഞതോടെയാണിത്‌.

കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖകളിൽ നിന്നാണ് ശ്രീലാലിന്റെ ശബ്ദം തിരിച്ചറിഞ്ഞത്. സ്വർണം കടത്തുന്നയാൾക്ക് അർജുൻ ആയങ്കിയും ശ്രീലാലുമാണ് നിർദേശങ്ങൾ നൽകുന്നത്. ലാലു എന്ന് അർജുൻ വിളിക്കുന്നത് ശ്രീലാലിനെയാണെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം. പാനൂർ , മാഹി മേഖലകളിലുള്ള കൂടുതൽ പേർ സ്വർണക്കടത്ത് സംഘത്തിലുണ്ട് എന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇവരിൽ പലരും സിപിഎം പ്രവർത്തകരുമാണ്.

അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമെല്ലാം ശ്രീലാലിന്റെ നാട്ടിൽ എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. പാനൂർ, മാഹി മേഖലകളിലുള്ള ശ്രീലാൽ അടക്കമുള്ളവരെ വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. അർജുൻ ആയങ്കിയെ ചോദ്യം ചെയ്താൽ നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here