തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വോട്ടെടുപ്പ് നടക്കും. ഇരട്ടവോട്ടും കള്ളവോട്ടും തടയാന്‍ ശക്തമായ നടപടികളാണ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൈക്കൊണ്ടിട്ടുള്ളത്. പോളിങ് ഉദ്യോഗസ്ഥര്‍ അതീവജാഗ്രത പാലിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ നിര്‍ദേശം നല്‍കി. ഇരട്ടവോട്ട് ലിസ്റ്റിലുള്ളവര്‍ വോട്ട് ചെയ്താല്‍ വിരലടയാളം വാങ്ങണം കൂടാതെ സക്ഷ്യപത്രവും ഒപ്പിട്ടു നല്‍കണം. ക്രമസമാധാനം ഉറപ്പിക്കാനും വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രിസൈഡിംങ് ഒാഫീസര്‍മാര്‍ മുതല്‍ കലക്ടര്‍മാര്‍വരെയുള്ള ജില്ലാതല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സാധ്യമായതെല്ലാം ചെയ്യണമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ നല്‍കിയ നിര്‍ദേശം.
59,292 പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്രസേനയും സംസ്ഥാനത്തുണ്ട്. 3.5 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംങ് ചുമതലകളിലുള്ളത്ഇരട്ടവോട്ടുള്ളവരുടെ പട്ടിക ബൂത്ത് ഏജന്‍റ് മാര്‍ക്കും നല്‍കും. കൂടാതെ സംശയമുള്ള വോട്ടര്‍മാരുടെ ചിത്രം മൊബയ്്ലില്‍ പകര്‍ത്തണം.
2,74,46, 039 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 1,32,83724 പുരുഷന്‍മാരും 1,41,62,025 സ്ത്രീകളും 290 ട്രാന്‍സ്ജെന്‍ഡേഴ്സും വോര്‍ട്ടര്‍പട്ടികയിലുണ്ട്. 38,000 ഇരട്ടവോട്ടുകളാണുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുമ്പോള്‍ നാലരലക്ഷത്തോളം ഇരട്ടവോട്ടുകളുടെ പട്ടികയാണ് പ്രതിപക്ഷം പുറത്തു വിട്ടിരിക്കുന്നത്. അതിനാല്‍ 40771 പോളിംങ് ബൂത്തുകളിലും വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ നിതാന്തജാഗ്രതയാണ് കമ്മിഷന്‍ പുലര്‍ത്തുന്നത്. അതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത്.