തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ 22 പേരെ പ്രതികളെ അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകനെയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തൊന്‍പതു ബി.ജെ.പി. നേതാക്കള്‍ സാക്ഷികളാണ്.
കേസില്‍ അന്വേഷണം തുടരുമെന്ന് സൂചിപ്പിച്ചാണ് പൊലീസിന്റെ കുറ്റപത്രം. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണമെന്നും കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിയെടുത്ത പണം കണ്ടെത്താന്‍ ശ്രമം തുടരുമെന്നും ബി.ജെ.പി തിരഞ്ഞെടുപ്പ്ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കുമെന്നും കുറ്റപത്രത്തില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ബാക്കി തുക കണ്ടെത്താൻ ശ്രമം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നു.