ഗുഡ് സര്‍വീസ് എന്‍ട്രി തിരികെ നല്‍കണമെന്ന് അണ്ടര്‍ സെക്രട്ടറി ഒ.ജി.ശാലിനി; അപേക്ഷ മന്ത്രിയ്ക്ക് കൈമാറി

തിരുവനന്തപുരം: ഗുഡ് സര്‍വീസ് എന്‍ട്രി തിരികെ നല്‍കണമെന്ന് റവന്യു വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ഒ.ജി.ശാലിനി. മുട്ടില്‍ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് നടപടി നേരിട്ടതോടെയാണ് ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ക്കാര്‍ റദ്ദ് ചെയ്തത്. റവന്യുമന്ത്രിക്കുള്ള അപേക്ഷ ചീഫ് സെക്രട്ടറിക്ക് കൈമാറി. മരംമുറിയുടെ ഫയല്‍ വിവരാവകാശം വഴി നല്‍കിയതിനാണ് ശാലിനിക്കെതിരെ നടപടിയെടുത്തത്.

ഈ മാസം 15–ാം തീയതിയാണ് ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കി പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നടപടിയുടെ ഭാഗമായി സെക്രട്ടറിയെറ്റില്‍ നിന്നും പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

മരംമുറിയുമായി ബന്ധപ്പെട്ട കറന്റ്, നോട്ട് ഫയലുകൾ വിവരാവകാശം വഴി നൽകിയ അണ്ടർ സെക്രട്ടറിയും ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ ഒ.ജി. ശാലിനിയോട് അവധിയിൽപോകാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയത്. ഫയലുകൾ നൽകിയതിന്റെ പ്രതികാരമായാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതെന്നാണ് ഉയരുന്ന ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here