ന്യൂഡല്‍ഹി: കോവിഡ് വാക്സീനേഷന് അഭിഭാഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം ഈ കാര്യം അറിയിച്ചത്. ഇതേതുടര്‍ന്ന്, അഭിഭാഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ഡല്‍ഹി ഹൈക്കോടതി സ്വമേധയ എടുത്ത കേസിലെ നടപടികള്‍ ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു.
അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചൂടെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ അഭിഭാഷകര്‍ മാത്രമല്ല. ചന്തകളില്‍ പച്ചക്കറി വില്‍ക്കുന്നവരും നിരവധിയാളുകളുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ്. അതിനാല്‍ തൊഴില്‍ മേഖലയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നത് പ്രായോഗികമല്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.