കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിന്നരികില്‍ കുഴിച്ചിട്ട നിലയില്‍; ഞെട്ടിക്കുന്ന സംഭവം മലപ്പുറം വളാഞ്ചേരിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതശരീരം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.. ചോറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്താണ് മരിച്ചത്. കഴിഞ്ഞമാസം പത്തിനാണ് സൂബീറയെ കാണാതായത്.

കബീറിന്റെ മകളാണ് സുബീറ ഫര്‍ഹത്ത്. വിവാഹം കഴിഞ്ഞിരുന്നെങ്കിലും വിവാഹമോചനം കഴിഞ്ഞിരുന്നു. ഒരു ദന്താശുപത്രിയില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു. കാണാതായ ശേഷം നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ കടയുടെ അടുത്ത് നിന്ന് ലഭിച്ചിരുന്നു.

പെണ്‍കുട്ടിയെ കാണാതായ പരാതി പ്രകാരം പോലീസ് അന്വേഷിച്ചെങ്കിലും ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. ഒരു കുഴിയെടുത്ത ലക്ഷണം കണ്ടു നാട്ടുകാര്‍ സംശയിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു വേണ്ടി മാറ്റും. വളാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here