Tuesday, June 6, 2023
- Advertisement -spot_img

രാത്രികാല കര്‍ഫ്യൂ പ്രാബല്യത്തില്‍; അവശ്യ സര്‍വീസുകള്‍ക്ക് നിരോധനമില്ല

തിരുവനന്തപുരം: ഇന്നു മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രാബല്യത്തിലായി. രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണങ്ങള്‍. ഈ സമയത്ത് വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, ആഘോഷങ്ങള്‍, ഒത്തുചേരലുകള്‍ ഒന്നും അനുവദിക്കില്ല. എന്നാല്‍ പൊതുഗതാഗതവും അവശ്യയാത്രകളും അനുവദിക്കും. റംസാന്‍ നോമ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും ഇളവ് നല്‍കും. ബാറുകളും ഹോട്ടലുകളും മാളുകളും തീയറ്ററുകളും രാത്രി ഏഴരയ്ക്ക് അടയ്ക്കണം.

പൊതുഗതാഗതത്തെയും ചരക്ക് ഗതാഗതത്തെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് തുടരും. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍,പാല്‍, പത്രം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം അവശ്യസര്‍വീസുകള്‍ക്കും രാത്രികാല ജോല ചെയ്യുന്നവര്‍ക്കും യാത്രയാകാം. സ്വകാര്യവാഹനങ്ങളിലും അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും പരമാവധി ഒഴിവാക്കി സഹകരിക്കണം. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണമെന്നും ജനങ്ങളു‌ടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്ന് തിരിച്ചറിഞ്ഞ് സഹകരിക്കണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article