ബെംഗളൂരു: ചിക്കൻ ഫ്രൈ ഉണ്ടാക്കാത്തതിന് യുവതിയെ ഭർത്താവ് അടിച്ചു കൊന്നു. ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 30-കാരനായ മുബാറക് പാഷയാണ് ഭാര്യ ഷിറിൻ ഭാനുവിനെ അടിച്ചു കൊന്നത്. മകളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ഷിറിൻ ബാനുവിന്റെ മാതാപിതാക്കൾ പോലീസിൽ നല്‍കിയ പരാതിയാണ് കൊലപാതക വിവരം പുറത്ത് എത്തിച്ചത്. ആദ്യം ചോദ്യം ചെയ്യലിൽ മുബാറക് കൊലപാതകം നിഷേധിച്ചെങ്കിലും, പിടി മുറുകും എന്ന് മനസിലായപ്പോള്‍ പ്രതി സൊലദേവനഹള്ളി പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
ഓഗസ്റ്റ് 18-ാം തീയതി രാത്രിയാണ് സംഭവം. അന്ന് ഭാര്യയോട് ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ പറഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചിക്കന്‍ ഉണ്ടാക്കിയിട്ടില്ല. തുടര്‍ന്നു നടന്ന തര്‍ക്കത്തെ തുടര്‍ന്ന് മരവടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയായിരുന്നു. മരിച്ചെന്നു മനസിലായപ്പോള്‍ ഭാര്യയുടെ മൃതദേഹം ചാക്കിൽ കെട്ടി ചിക്കബനവര തടാകത്തിൽ ഉപേക്ഷിച്ചുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കിടക്ക നിർമാണ തൊഴിലായിരുന്നു മുബാറക് നിസ്സാര കാര്യങ്ങളുടെ പേരിൽ ഭാര്യയുമായി വഴക്കിടുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് ഷിറിൻ പരാതിപ്പെട്ടിരുന്നു.