ന്യൂഡല്‍ഹി:മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്‍ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. ന്യൂഡൽഹിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയാണ്(480 കോടി ഡോളർ) മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഗ്രൂപ്പ്.
1979 ൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ എം.ഡി.യായി. 93 ലാണ് ചെയർമാനായി ചുമതലയേറ്റത്. ഓർത്തഡോക്സ് സഭാ മുൻ ട്രസ്റ്റിയായിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ ദേശീയ എക്സിക്യൂട്ടിവ് അംഗവും സ്റ്റേറ്റ് കൗൺസിൽ അംഗവുമായിരുന്നു. സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ.
മൂന്നു മക്കളിൽ ഒരാളായ പോൾ മുത്തുറ്റ് 2009 ൽ കൊല്ലപ്പെട്ടിരുന്നു.