Tuesday, June 6, 2023
- Advertisement -spot_img

ചരിത്രത്തിലാദ്യം; ഫ്രാൻസിസ് മാർപാപ്പ ഇറാഖില്‍

ബാഗ്ദാദ്: ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തി. ബഗ്ദാദ് വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്ക് ഊഷ്മള സ്വീകരണം നൽകി. മൂന്നുദിവസത്തെ സന്ദർശനത്തിനിടെ ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അൽ സിസ്താനി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്.

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ തകർത്ത മൊസൂൾ അടക്കം ആറ് നഗരങ്ങളാണ് മാർപാപ്പ സന്ദർശിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം യാത്രകള്‍ ഒഴിവാക്കിയിരുന്ന മാര്‍പ്പാപ്പ 15 മാസങ്ങൾക്ക് ശേഷമാണ് വിദേശപര്യടനം നടത്തുന്നത്. ശനിയാഴ്ച, നജഫിലെത്തി ഗ്രാൻഡ് ആയത്തുല്ല അൽ സിസ്താനിയെ സന്ദർശിക്കുന്ന മാർപാപ്പ നസിറിയയിൽ സർവമതസമ്മേളനത്തിലും പങ്കെടുക്കും.

നാളെ ബഗ്ദാദിലും ഞായറാഴ്ച ഇർബിലിലും കുർബാന അർപ്പിക്കും. ഇറാഖിൽ 1450 കിലോമീറ്റർ സഞ്ചരിച്ച ശേഷം മാർപാപ്പ തിങ്കളാഴ്ച മടങ്ങും

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article