രഹസ്യമാക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങള്‍; പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും ഉള്‍പ്പെടെ ഇവരുടെ വിശദാംശങ്ങള്‍ ആര്‍ക്കും നല്‍കില്ല കോടതി ഉത്തരവ് എന്‍ഐഎ ആവശ്യപ്രകാരം; സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ ഇനി രഹസ്യം

0
184

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ വിവരങ്ങള്‍ രഹസ്യമായി നില്‍ക്കും. സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങളാണ് രഹസ്യമാക്കി വയ്ക്കുന്നത്. എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമായി നിലനില്‍ക്കുക. ഈ കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കണമെന്ന ദേശീയ ദേശീയ അന്വേഷണ ഏജന്‍സിയുടെ അഭ്യര്‍ഥന പ്രകാരമാണ് കോടതിയുടെ നടപടി. ചില യുഎപിഎ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ഇത്തരം നടപടികളിലേക്ക് കടക്കാറുണ്ട്. സമാനമായ നീക്കമാണ് സ്വര്‍ണക്കടത്ത് കേസിലും ഉണ്ടായിരിക്കുന്നത്.

സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പത്ത് സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കി കോടതി ഉത്തരവിറക്കിയത്. ഈ പത്ത് സാക്ഷികളുടെ പേരുകള്‍ കോടതി ഉത്തരവിലോ മറ്റു പരസ്യ രേഖകളിലോ പോലും ഉള്‍പ്പെടുത്തില്ല. മാത്രമല്ല പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും ഉള്‍പ്പെടെ ഇവരുടെ വിശദാംശങ്ങള്‍ നല്‍കില്ല. കേസിലെ വിചാരണ നടക്കുന്ന സമയത്ത് കോടതിയില്‍ ഹാജരായി ജഡ്ജിയോട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കഴിയും. ഇതല്ലാതെ മറ്റുകാര്യങ്ങള്‍ക്കൊന്നും സാക്ഷികളുടെ വിവരങ്ങള്‍ പുറത്തുവിടില്ല.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സരിത്തുമുള്‍പ്പെടെ 20 പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയാണ് കുറ്റപത്രം. എന്‍ഐഎ കേസില്‍ എം ശിവശങ്കര്‍ പ്രതിയല്ല. സ്വര്‍ണക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്‍റും പറയുമ്പോഴും ഇക്കാര്യത്തില്‍ എന്‍ഐഎ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്ത് 180 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് എന്‍ഐഎ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. കസ്റ്റംസ് കേസില്‍ മാപ്പുസാക്ഷികളായ സ്വപ്ന സുരേഷും സരിത്തിനെയും കൂടാതെ കെ ടി റമീസും പ്രതിയാണ്. ഇവരുള്‍പ്പെടെ 20 പ്രതികള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കുറ്റപത്രം നല്‍കിയത്. മൂന്നാം പ്രതിയായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. സന്ദീപ് നായര്‍ക്ക് പുറമേ നാല് പേര്‍ കൂടി മാപ്പുസാക്ഷിയായെന്നാണ് സൂചന.

സ്വര്‍ണക്കടത്തിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന കുറ്റവും തീവ്രവാദസംഘത്തിലംഗമായി എന്ന കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. തുടര്‍ച്ചയായി നൂറ് കോടിയലധികം രൂപയുടെ സ്വര്‍ണക്കടത്ത് നടത്തിയതിനാല്‍ തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കണമെന്നാണ് എന്‍ഐഎയുടെ വാദം. അതേസമയം എന്‍ഐഎ മാപ്പുസാക്ഷിയാക്കിയ സന്ദീപ് നായര്‍ കസ്റ്റംസ് കേസില്‍ കോഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാണ്. സ്വര്‍ണക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്‍റും പറയുമ്പോഴും എന്‍ഐഎ ശിവശങ്കറിനെ പ്രതിചേര്‍ത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here