പ്രേമചന്ദ്രന്‍റെ റോഡ് ഷോയ്ക്ക് അവേശോജ്ജ്വലമായ സ്വീകരണം

0
13

കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ നോമിനേഷന്‍ നല്‍കുന്നതിന് മുന്നോടിയായി നടത്തിയ റോഡ് ഷോ ജനങ്ങള്‍ ഏറ്റെടുത്തു. വോട്ടന്മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥന നടത്തുന്നതിനും നോമിനേഷന്‍ നല്‍കുന്നതിനും മുന്നോടിയായി മണ്ഡലത്തിലെ പൊതുജനങ്ങളുടെയും സമ്മതിദായകരുടെയും അംഗീകാരം നേടുന്നതിനായിട്ടാണ് രണ്ട് ദിവസമായി റോഡ് ഷോ നടത്തിയത്.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/

റോഡ് ഷോ ശരിക്കും സ്ത്രീ ജനങ്ങള്‍ അടക്കമുളള വോട്ടറന്മാര്‍ എല്ലാ സ്വീകരണ പോയിന്‍റുകളിലും ഏറ്റെടുക്കുകയായിരുന്നു. സമ്മതിദായകരോട് എല്ലാ സ്വീകരണ പോയിന്‍റുകളിലും പ്രേമചന്ദ്രന്‍റെ ഹ്രസ്വമായ പ്രസംഗം ഉണ്ടായിരുന്നു. ഈ നാടിന്‍റെ പുരേഗാതിയ്ക്കായി അക്ഷീണം പോരാടുമെന്ന അദ്ദേഹതിന്‍റെ ഉറപ്പ് ആവര്‍ത്തിച്ചായിരുന്നു ഓരോ പ്രസംഗവും. വികസനമെന്ന സ്വപ്നത്ത വാക്കുകളിലും പ്രചരണ താളുകളിലും ഒതുക്കാതെ മായ്ക്കാനാകാത്ത അടയാളങ്ങളായി അവയെ നിലനിര്‍ത്തുമെന്ന വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന ടാഗ് ലൈന്‍ ഓരോ പ്രസംഗത്തിലും അദ്ദേഹം ആവര്‍ത്തിച്ചു. ഓരോ പ്രസംഗത്തെയും ജനങ്ങള്‍ ഹര്‍ഷാരവത്തോടു കൂടിയാണ് ജനങ്ങള്‍ ഏറ്റെടുത്തത്.ഓരോ പ്രദേശത്തിന്‍റെയും പ്രാദേശിക സാധ്യതകളും ഇനിയും തുടരേണ്ട വികസന സാധ്യതകളും ഒപ്പിയെടുത്തായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍. കുണ്ടറയില്‍ നിന്നാരംഭിച്ച പര്യടനം ഇരവിപുരം, കൊല്ലം, ചവറ മണ്ഡലങ്ങളില്‍ പ്രചരണം നടത്തി അവസാനിച്ചു. റോഡ് ഷോ പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുരീപ്പളളി സലീം അദ്ധ്യക്ഷത വഹിച്ചു. ജി. വേണുഗോപാല്‍, എം.എം. നസീര്‍, ടി.സി വിജയന്‍, അഡ്വ: കെ. ബേബിസണ്‍, സജി.ഡി.ആനന്ദ്, എ. ഷാനവാസ്ഖാന്‍, നാസിമുദ്ദീന്‍, അനസര്‍ അസീസ്, എന്‍. നൗഷാദ്, ആദിക്കാട് മധു, പാലത്തറ രാജീവ്, എം.നാസര്‍, വിപിനചന്ദ്രന്‍, കിടങ്ങില്‍ സുധീര്‍, അഡ്വ: സുല്‍ഫിക്കര്‍ സലാം, അഡ്വ: ജെ. മധു, കെ.ആര്‍.വി സഹജന്‍, ആന്‍റണി ജോസ്, ഷെരീഫ് ചന്ദനതോപ്പ്, രാജു.ഡി. പണിക്കര്‍, എ.എല്‍. നിസാമുദ്ദീന്‍, ഫിറോഷ് സമദ്, കുളത്തൂര്‍ രവി, മഹേശ്വരന്‍ പിളള, കെ. ബാബുരാജന്‍, നാസിമുദ്ദീന്‍ ലബ്ബ, ഫൈസല്‍ കുളപ്പാടം, സിന്ധു ഗോപന്‍, ആലിബാബു കുട്ടി,ഇന്ദിര, ഐസക്, അഡ്വ: അരുണ്‍ അലക്സ്, സുധീര്‍ ബാബു, നിസാര്‍, സനൂപ് സജീര്‍, ഗോപിനാഥ പിളള, കായിക്കര നവാബ്, രഘു പാണ്ടവപുരം, കുണ്ടറ സുബ്രഹ്മണ്യം, മുഖത്തല ഗോപിനാഥ്, വിനോദ് ജി. പിളള, സേതുനാഥ്, മിനിഷ്യസ്, ജി. ഓമനകുട്ടന്‍, തോമസ്കുട്ടി, ഗോപകുമാര്‍, സുരേന്ദ്രന്‍,സുധീര്‍, ജി. അസാദ്, ആസാദ്, ബിജു പഴങ്ങാലം, പ്രസന്നകുമാര്‍, ജയശങ്കര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അം​ഗമാകാം….ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ… https://ananthanews.com/

LEAVE A REPLY

Please enter your comment!
Please enter your name here