മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനെ ചോദ്യം ചെയ്യും; പെരിയ സിബിഐ നടപടികള്‍ സിപിഎമ്മിന് കുരുക്കാകുന്നു

0
291

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനെ സിബിഐ ചോദ്യം ചെയ്യും. ഈ ആഴ്ച്ച തന്നെ ചോദ്യം ചെയ്യാനാണ് നീക്കം. കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോര്‍ജിനെ മോചിപ്പിക്കാന്‍ ശ്രമിച്ചവരില്‍ കെ.വി. കുഞ്ഞിരാമന്‍ കൂടിയുണ്ടായിരുന്നുവെന്ന മൊഴികളുെട അടിസ്ഥാനത്തില്‍ ആണ് സിബിഐയുടെ നീക്കം.

നിലവില്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് കെ.വി. കുഞ്ഞിരാമന്‍. സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയും കെ.വി. ഭാസ്ക്കരനെയും ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുെട അടിസ്ഥാനത്തില്‍ ആണ് ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെ കൂടി ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചത്. കൊലപാതകം നടന്ന രാത്രി സിപിഎം ശക്തി കേന്ദ്രമായ പാക്കം ചെറൂട്ടയില്‍ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടതായിരുന്നു.

രണ്ടാം പ്രതി സജി ജോര്‍ജിന്‍റെ വാഹനമായിരുന്നു ഇത്. പിറ്റേന്ന് ഇവിടെ നിന്ന് ഈ വാഹനം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സജി ജോര്‍ജിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പൊലീസ് വാഹനത്തില്‍ നിന്ന് സജി ജോര്‍‍ജിനെ മുന്‍ എംഎല്‍എയും സംഘവും ബലമായി മോചിപ്പിക്കുകയായിരുന്നു. കെ.വി. കുഞ്ഞിരാമന്‍റെ ചോദ്യം ചെയ്യല്‍ ഈ ആഴ്ച്ച തന്നെ പൂര്‍ത്തിയാക്കും. സിബിഐ നടപടികള്‍ സിപിഎമ്മിന് കുരുക്കാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here