എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്ക

0
164

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്കയറിയിച്ചതായി ബക്കിങ്ഹാം കൊട്ടാരം. രാജ്ഞി ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌കോട്‌ലന്‍ഡിലെ വസതിയായ ബല്‍മോറലിലാണ് രാജ്ഞിയുള്ളത്. ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജുകുമാരനും മറ്റു രാജകുടുംബാംഗങ്ങളും യാത്ര തിരിച്ചിട്ടുണ്ട്.

96- വയസുള്ള എലിസബത്ത് രാജ്ഞി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുന്നുണ്ട്. നില്‍ക്കാനും നടക്കാനും കഴിയാത്ത സ്ഥിയിലാണവര്‍.

ഈ വാര്‍ത്തയില്‍ രാജ്യം മുഴുവന്‍ ആശങ്കാകുലരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞു. പതിവ് തെറ്റിച്ച് ബല്‍ഡമോറലില്‍ വെച്ചാണ് മിസ് ട്രസിനെ രാജ്ഞി ചൊവ്വാഴ്ച പ്രധാനമന്ത്രിയായി ഔദ്യോഗികമായി നിയമിച്ചത്. ജൂലായ് മുതല്‍ രാജ്ഞി ബല്‍ഡമോറലിലെ വേനല്‍ക്കാല വസതിയിലാണ് താമസം.

LEAVE A REPLY

Please enter your comment!
Please enter your name here