ഭരതനാട്യം നർത്തകർക്ക് ‘കഥ’; ദ്വിദിന വർക് ഷോപ്പ്

0
204

തിരുവനന്തപുരം; ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വർക് ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ. പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ ജനുവരി 28,29 തീയതികളിൽ ആണ് ക്ലാസ്സുകൾ.
ഓൺലൈൻ ആയും നേരിട്ടും പങ്കെടുക്കാവുന്ന ഈ ഹൈബ്രിഡ് വർക്ക്ഷോപ്പിൽ കർണാടക സംഗീതത്തിലെ അന്നമാചാര്യ കൃതികളിൽ
ഒന്നാണ് പഠിപ്പിക്കുന്നത്.

കഥ എന്ന പേരിട്ടിരിക്കുന്ന ഈ വർക് ഷോപ്പിൽ അമ്പതിൽ താഴെ ആളുകൾക്ക് മാത്രമാണ് പ്രവേശനം. ഭരതനാട്യത്തിൽ പ്രാഥമിക പഠനമെങ്കിലും പൂർത്തിയാക്കിയവർക്ക് വേണ്ടിയാണ് വർക്ക്ഷോപ്പ്.

വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് വേദികളിൽ നൃത്തം സ്വയം അവതരിപ്പിക്കുന്നതിനായി അന്നമാചാര്യ കൃതിയുടെ ഓഡിയോ ഫയലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി www.natyasutra.com സന്ദർശിക്കുകയോ
+91 94464 06749 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here