ശിശുക്ഷേമ സമിതി അവധിക്കാല കൂട്ടായ്മ “കിളിക്കൂട്ടം 2024’‌ ഏപ്രിൽ 3 മുതൽ

0
12

തിരുവനന്ത‌പുരം: വേനലവധിക്കാലം കുട്ടികൾക്ക് വിശ്രമവും ഉല്ലാസവുമാക്കാൻ കിളിക്കൂട്ടം 2024 എന്ന പേരിൽ ഏപ്രിൽ 3 മുതൽ സംസ്ഥാന ശിശുക്ഷേമ സമിതി
അവധിക്കാല കൂട്ടായ്മ സംഘടിപ്പിക്കുന്നു. തൈക്കാട് സമിതി ആസ്ഥാനത്തെ അങ്കണത്തിൽ പ്രത്യേക മാജിക് പാർക്ക് ഒരുക്കിയാണ് രണ്ടു മാസത്തെ ക്യാമ്പ്.
കുട്ടികളിലെ മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം അവരുടെ അസാധാരണമായ‌ കഴിവുകൾ മിനുസപ്പെടുത്തി പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടി ഒരുക്കുകയാണ് ക്യാമ്പിലൂടെ സമിതി ലക്ഷ്യമിടുന്നതെന്നു ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/

മാനസിക പിരിമുറുക്കം അകറ്റുന്നതിന് പ്രത്യേക കൗൺസിലിംഗ് സംവിധാനവും മെഡിക്കൽ ക്യാമ്പുകളും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. കുട്ടികൾക്കിണങ്ങിയ ഇന്ത്യ എന്നതാണ്   മെയ് 25 വരെ നീളുന്ന  ക്യാമ്പിന്‍റെ സന്ദേശം. വിവിധ പഠ്യേതര വിഷയങ്ങൾക്കു പുറമെ സർഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനായി അഭിനയം, പ്രസംഗം, സംഗീതം, നൃത്തം, ചിത്രരചന, വാദ്യോപകരണങ്ങൾ, ഒറിഗാമി, ശാസ്ത്രം, ഗണിതം, ദിനപത്രനിർമ്മിതി, ചലച്ചിത്ര നിർമ്മാണം, മാജിക്, യോഗ, കരാട്ടെ ഇവയിൽ പരിശീലനവും കൂടാതെ വിശിഷ്ട വ്യക്തികളുമായി സംവാദം, ഗുരുവന്ദനം, വിനോദയാത്ര, ഭാഷാപഠനം, കാർഷികം, പരിസ്ഥിതി, തൊഴിൽ അറിവ്, പഠനം എങ്ങനെ രസകരമാക്കാം ഇവയെല്ലാം ക്യാമ്പിന്‍റെ ഭാഗമായിരിക്കുമെന്ന് ജനറൽ സെക്രട്ടറി. നേഴ്സറി മുതൽ ഹയർസെക്കന്‍ററി തലം വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം. വാഹന സൗകര്യം ഉണ്ടായിരിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും നടത്തുന്ന രണ്ടു മാസത്തെ ക്യാമ്പിന് 1500 രൂപയാണ് ഫീസ്. നിശ്ചിത അപേക്ഷാ ഫോറം സമിതിയിൽ നിന്ന് നേരിട്ട് വിതരണം ചെയ്യും. ബന്ധപ്പെടേണ്ട നമ്പരുകൾ : 0471 2324939, 2324932, 9847464613.

വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അം​ഗമാകാം….ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY

LEAVE A REPLY

Please enter your comment!
Please enter your name here