എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഈമാസം പതിനഞ്ചിന്; ടാബുലേഷന്‍ ജോലികള്‍ അവസാനഘട്ടത്തില്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഈമാസം പതിനഞ്ചിന് പ്രസിദ്ധീകരിക്കും. ടാബുലേഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. അതിന് ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും.
ഈ മാസം ഏഴിന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. എസ് എസ് എല്‍ സി മൂല്യനിര്‍ണയത്തിനായി 70 ക്യാമ്പുകളിലായി 12,512 അദ്ധ്യാപകരെയും ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി രണ്ട് ക്യാമ്പുകളിലായി 92 അദ്ധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.

ഇത്തവണ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എന്‍.സി.സി, സ്കൌട്ട്സ് എന്നിവര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ മികവിനെ അടിസ്ഥാനമാക്കി നല്‍കുന്ന ഗ്രേസ് മാര്‍ക്ക് കൊണ്ടുള്ള ഗുണം വിവിധ മേഖലകളിലായി രണ്ട് ലക്ഷത്തോളം കുട്ടികള്‍ക്ക് ലഭിക്കുമായിരുന്നു.

എസ് എസ് എല്‍ സി മൂല്യനിര്‍ണയ ക്യാമ്പിലെത്താന്‍ അധ്യാപകര്‍ക്ക് വേണ്ടി കെ എസ് ആര്‍ ടി സി പ്രത്യേക ഗതാഗത സൗകര്യമൊരുക്കിയിരുന്നു. ഗതാഗത സൗകര്യം ഒരുക്കിയതിന് പുറമെ അധ്യാപകര്‍ക്ക് സെന്ററുകള്‍ മാറുന്നതിനുള്ള അനുമതിയും നല്‍കിയിരുന്നു. ഇതിനാല്‍ ഏതാണ്ട് എല്ലാ അധ്യാപകര്‍ക്കും മൂല്യനിര്‍ണയത്തിന് എത്തുന്നതിന് സാധിച്ചു.ഓണ്‍ലൈന്‍ ആയിട്ടാവും എസ് എസ് എല്‍ സി പരീക്ഷാഫലം അറിയാന്‍ കഴിയുക. keralaresults.nic.in എന്ന വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്താല്‍ ഫലം അറിയാം. ഈ മാസം ആദ്യം ആരംഭിച്ച പ്ലസ് ടു മൂല്യനിര്‍ണയവും തുടരുകയാണ് പ്ലസ്ടു മൂല്യനിര്‍ണയ ക്യാമ്പ് ഈ മാസം 19 വരെയാണ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here