വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കും തിരക്കും; 12 മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കും തിരക്കിലും പെട്ട് 12 പേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റു.

ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി പൊലീസ്. ഡല്‍ഹി,ഹരിയാന,പഞ്ചാബ്, ജമ്മു കശ്മീര്‍ സ്വദേശികളാണ് മരിച്ചത്.

ക്ഷേത്രത്തിലേക്കുള്ള യാത്ര തൽക്കാലികമായി നിർത്തിവച്ചു. അപകടത്തില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here