തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്‍റെ പുതിയ മുഖ്യമന്ത്രി; വൈകീട്ട് സത്യപ്രതിജ്ഞ

0
115

ഡെറാഡൂണ്‍: തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്‍റെ മുഖ്യമന്ത്രിയാകും. ബിജെപി ദേശീയ സെക്രട്ടറിയും ലോക്സഭാംഗവുമാണ് റാവത്ത്. ബിജെപിയിലെ ആഭ്യന്തരകലഹം രൂക്ഷമായതോടെ ത്രിവേന്ദ്ര സിങ് റാവത്ത് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. വൈകീട്ട് നാലിന് രാജ്ഭവനില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും.

ഡെറാഡൂണില്‍ നടന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഗഡ്‍വാളില്‍ നിന്നുള്ള ലോക്സഭാംഗമായ തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്‍റെ ആദ്യ വിദ്യാഭ്യാസമന്ത്രിയായിരുന്നു.

2013 മുതല്‍ 2015വരെ ബിജെപി സംസ്ഥാന അധ്യക്ഷനായി. ആര്‍എസ്എസിന്‍റെ ശക്തമായ പിന്തുണയും സംഘടനാരംഗത്തെ അനുഭവ സമ്പത്തും ഗുണകരമായി. . അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് തിരത്ത് സിങ് റാവത്തിന്‍റെ മുന്നിലെ മുഖ്യവെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here