സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കും; ഹിന്ദുവായ ആര്‍ക്കും അപേക്ഷിക്കാമെന്ന് ഡിഎംകെ സര്‍ക്കാര്‍

ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള വിപ്ലവകരമായ തീരുമാനവുമായി തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാരിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ബ്രാഹ്മണരല്ലാത്ത അര്‍ച്ചകരുടെ നിയമനങ്ങളിലേക്കാണു സ്ത്രീകളെയും പരിഗണിക്കുന്നത്.

സ്ത്രീകള്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണനയും നല്‍കും. താല്‍പര്യമുള്ളവര്‍ക്കു പരിശീലനം നല്‍കി നിയമനം നല്‍കുമെന്ന് തമിഴ്നാട് േദവസ്വം മന്ത്രി പി.കെ ശേഖര്‍ ബാബു പറഞ്ഞു.

നിലവില്‍ ഒഴിവുകളിലേക്കാണു സ്ത്രീകളെ നിയമിക്കുക. ഹിന്ദുമതത്തില്‍പെട്ട ഏതുവിഭാഗക്കാര്‍ക്കും അപേക്ഷ നല്‍കാമെന്നും മന്ത്രി അറിയിച്ചു. ക്ഷേത്രങ്ങളിലെ പൂജകള്‍ തമിഴിലാക്കാന്‍ നടപടിയെടുത്തതിനു പിറകെയാണു സര്‍ക്കാര്‍ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here