ഷുഹൈബ് വധക്കേസില്‍ വിവാദ പരാമര്‍ശം; കെ സുധാകരന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ എജിയുടെ അനുമതി

കൊച്ചി: കോടതിയ്ക്ക് എതിരെ പ്രസ്താവന നടത്തിയ കെ സുധാകരന്‍ എം.പിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസില്‍ സുധാകരന്‍ ഹൈക്കോടതിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നുമായിരുന്നു കണ്ണൂരിലെ ഒരു പൊതുയോഗത്തില്‍ സുധാകരന്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here