കിറ്റ്സ് എം.ബി.എ; ജൂണ്‍ 30 വരെ അപേഷിക്കാം

0
14

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടിയ ഡിഗ്രിയും, കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് www.kittsedu.org വഴി അപേക്ഷിക്കാം.
കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍, ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ സ്പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സൗകര്യം നല്‍കും. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍വിവരങ്ങള്‍ www.kittsedu.org ലും 9446529467/ 9447079763/ 04712327707/ 04712329468 എന്നീ നമ്പരുകളിലും ലഭിക്കും.

വിദ്യാഭ്യാസ വാർത്തകൾ തൊഴിൽ വാർത്തകൾ പ്രാദേശിക വാർത്തകൾ നിങ്ങൾക്ക് ലഭിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..

https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY

വാട്‌സ്അപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

https://whatsapp.com/channel/0029VaMsRryAu3aLVZ4fuc2e

 

LEAVE A REPLY

Please enter your comment!
Please enter your name here