മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് 6.30 ന് മുംബൈ ശിവാജി പാര്‍ക്കില്‍ വച്ചു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുംബൈ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
മുംബെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഭൗതികശരീരം വസതിയിലെത്തിച്ചു. സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സന്ദര്‍ശകരുടെ ഒരു വലിയ നിരതന്നെ പ്രിയഗായികയുടെ വസതിയിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്.
കോവിഡ് ബാധയെ തുടര്‍ന്ന് ജനുവരി 8 നാണ് ലതയെ ആശുപത്രിയില്‍ പ്രവേശിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.