ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് സെന്‍സ് വര്‍ക്കലയും യു കെ എഫും

സെന്‍സ് വര്‍ക്കലയും പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജും സംയുക്തമായി വര്‍ക്കല പുന്നമൂട് ഹൃഷികേശ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരിക്കല്‍ ചടങ്ങിന്റെ സംഘാടകര്‍ വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ എം ലാജിക്കൊപ്പം

വർക്കല : സാംസ്കാരിക സംഘടന സെന്‍സ് വര്‍ക്കലയും പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരിക്കല്‍ ചടങ്ങ് ശ്രദ്ധേയമായി. വര്‍ക്കല പുന്നമൂട് ഹൃഷികേശ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്‍റെ ഉദ്ഘാടനം വര്‍ക്കല മുന്‍സിപ്പലാലിറ്റി ചെയര്‍മാന്‍ കെ. എം. ലാജി നിര്‍വഹിച്ചു. യു കെ എഫ് ഡീന്‍ അക്കാഡമിക്കും സാംസ്കാരിക സംഘടന സെന്‍സിന്‍റെ പ്രസിഡന്‍റും കൂടിയായ ഡോ. ജയരാജു മാധവന്‍ അധ്യക്ഷത വഹിച്ചു.ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ 300 ലധികം വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പങ്കെടുത്ത ചടങ്ങ്; പ്രാതിനിധ്യം കൊണ്ടും സംഘാടക മികവുകൊണ്ടും ഒരു നാടിന്‍റെ ജനശ്രദ്ധ ആകര്‍ഷിച്ചു. കടക്കാവൂര്‍, വര്‍ക്കല, അഞ്ചുതെങ്ങ്, ഒറ്റൂര്‍, ചെറുന്നിയൂര്‍, വെട്ടൂര്‍, ഇടവ, ഇലകമണ്‍, ചെമ്മരുതി എന്നീ പഞ്ചായത്തുകളില്‍ നിന്നും വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ നിന്നും പങ്കെടുത്ത 300 ലധികം വിദ്യാര്‍ത്ഥികളാണ് ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്നേഹോപഹാരം ഏറ്റുവാങ്ങിയത്. ഇത്തരത്തില്‍ ഒരു നാടിന്‍റെ മിടുക്കډാരെയും മിടുക്കികളെയും ആദരിച്ച ചടങ്ങ് ഒരു എഞ്ചിനീയറിങ് കോളേജിന്‍റെയും സെന്‍സിന്‍റെയും മുന്നേറ്റങ്ങള്‍ക്ക് വേഗത സൃഷ്ടിക്കുന്ന ഒന്നാണെന്നു സെന്‍സ് രക്ഷാധികാരി കെ. കെ. രവീന്ദ്രനാഥ്, സെക്രട്ടറി സുജാതന്‍, എന്നിവര്‍ പറഞ്ഞു.സെന്‍സ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഷോണി ജി. ചിറവിള, പ്രോഗ്രാം കണ്‍വീനര്‍ എസ്. ബാബുരാജ്, യു കെ എഫ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, പിടിഎ വൈസ് പ്രസിഡന്‍റ് സുനില്‍കുമാര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായ അഖില്‍ ജെ. ബാബു, ആര്‍. രാഹുല്‍, ബി. വിഷ്ണു, യു കെ എഫ് സെന്‍റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ കോഡിനേറ്റര്‍മാരായ എസ്. കിരണ്‍, അഭയ് എന്നിവര്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here