ചാത്തന്നൂരിൽ കരുത്ത് കാട്ടി കൃഷ്ണകുമാറിന്‍റെ റോഡ് ഷോ

0
16

ചാത്തന്നൂർ : ചാത്തന്നൂരിൽ കരുത്ത് കാട്ടി ജനഹൃദയങ്ങളിൽ ഇടംതേടി
എൻ ഡി എ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ റോഡ് ഷോ. ജനാധിപത്യവിരുദ്ധ അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായ ഇടതു മുന്നണിയെയും വികസന വിരോധികളായ യു ഡി എഫിനെയും പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള എൻ ഡി എ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ പ്രചരണ യാത്രയ്ക്ക് ചാത്തന്നൂരിൽ ആവേശ്വജ്വല വരവേൽപ്പ് ആണ് ലഭിച്ചത്.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/

കൊട്ടിയം വനിത ജംഗഷനിൽ നിന്നും എൻ ഡി എ പ്രവർത്തകരുടെ ആവേശ്വജ്വല സ്വീകരണത്തിന് ശേഷമാണ് റോഡ് ഷോ ആരംഭിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ, സംസ്ഥാന കൗൺസിൽ അംഗം ഷൈലേന്ദ്ര ബാബു എന്നിവർ റോഡ് ഷോയിൽ ഒപ്പമുണ്ടായിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജ്, ജില്ലാ കമ്മിറ്റി അംഗം മൈലക്കാട് ഗോപാലകൃഷ്ണപിള്ള, ജനറൽ സെക്രട്ടറിമാരായ രാജൻപിള്ള. രഞ്ജിത് മുൻ മണ്ഡലം പ്രസിഡന്റ്‌ ശ്യാംപ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് കൊട്ടിയത്ത് നൽകിയത്. തുടർന്ന് ഇത്തിക്കര ആദിച്ചനല്ലൂർ വഴി പൂയപ്പളളിയിലെത്തി പൂയപ്പള്ളിയിൽ നൽകിയ ആവേശ്വജ്വല സ്വീകരണം ഏറ്റ് വാങ്ങി മരുതമൺപള്ളി വഴി കുരിശിൻമൂട് കട്ടച്ചൽ എത്തി തുടർന്ന് ചാത്തന്നൂർ ജങ്ഷനിൽ എത്തി ദേശിയപാതയിലൂടെ ശീമാട്ടി ജംഗഷനിലും സ്പിന്നിംഗ് മിൽ ജങ്ഷനിലും എത്തി എസ് എൻ കോളേജ് ജങ്ഷൻ,കോതേരി പാലമുക്ക്, മീനാട് വഴി നെടുങ്ങോലം എം എൽ എ ജങ്ഷൻ വഴി മാലകായൽ കോളനി പോളചിറ വഴി ഒഴുകുപാറ കോളനിയിൽ നൽകിയ ആവേശ്വജ്വല സ്വീകരണത്തോടെ സമാപനം കുറിയ്ക്കുകയായിരുന്നു.എൻ ഡി എ കൊല്ലത്ത് മികച്ച വിജയം നേടുന്നതിന്റെ സൂചനയായി റോഡ് ഷോയിലൂടെ നടന്ന പ്രചാരണരംഗത്തെങ്ങും വർധിച്ച ജനപങ്കാളിത്തമാണ്‌. യുവാക്കളും സ്‌ത്രീകളും കുട്ടികളും സജീവമായി രംഗത്തിറങ്ങി യുവാക്കളുടെ വൻ സംഘമാണ്‌ കൃഷ്ണകുമാറിനൊപ്പം ചാത്തന്നൂരിൽ ഇരുചക്രവാഹനങ്ങളിൽ ഒപ്പമുണ്ടായിരുന്നത്.

വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അം​ഗമാകാം….ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY

LEAVE A REPLY

Please enter your comment!
Please enter your name here