ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യയ്ക്ക് ജോലി നൽകി സഹകരണ വകുപ്പ്

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിൻ്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുൻ്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്.അർജുനൻ്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പർ 169/2024 സഹകരണം 29-8-2024) സഹകരണ വകുപ്പ് പുറത്തിറക്കി.സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകി പരിഗണിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രസക്തിയെന്നു സഹകരണ മന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

വിദ്യാഭ്യാസ വാർത്തകൾ , തൊഴിൽ വാർത്തകൾ , പ്രാദേശിക വാർത്തകൾ വാട്‌സ് ആപ്പില്‍ നിങ്ങൾക്ക് ലഭിക്കാന്‍ ഈ
ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..

https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY

വാട്‌സ്അപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

https://whatsapp.com/channel/0029VaMsRryAu3aLVZ4fuc2e

LEAVE A REPLY

Please enter your comment!
Please enter your name here