നഗരങ്ങളില്‍ രണ്ട് സെൻ്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന ചെറിയ വീടുകള്‍ക്ക് ഇളവ്

നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് മീറ്റര്‍ വരെയുള്ള റോഡിലേക്കുള്ള ഫ്രണ്ട് യാര്‍ഡ് സെറ്റ്ബാക്ക് ഒരു മീറ്ററായി കുറയ്ക്കും

തിരുവനന്തപുരം: കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ രണ്ട് സെൻ്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുന്നില്‍ 3 മീറ്റര്‍ വരെയുള്ള വഴിയാണെങ്കില്‍, ഫ്രണ്ട് യാര്‍ഡ് സെറ്റ് ബാക്ക് ഒരു മീറ്റര്‍ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

വാർത്തകൾ വാട്‌സ് ആപ്പില്‍ നിങ്ങൾക്ക് ലഭിക്കാന്‍ ഈ
ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..

https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY

താമസ ആവശ്യത്തിനു അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇളവ് അനുവദിക്കുക. തിരുവനന്തപുരം കോര്‍പ്പറേഷന്‍ അദാലത്തില്‍ പരാതിയുമായി എത്തിയ നേമം സ്വദേശികളായ നാഗരാജൻറെയും  കെ.മണിയമ്മയുടേയും പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് നിര്‍ണായക നിര്‍ദ്ദേശം മന്ത്രി നല്‍കിയത്.വലിയ പ്ലോട്ടുകള്‍ക്ക് 2 മീറ്ററും, 3 സെന്റിൽ  താഴെയുള്ള പ്ലോട്ടുകള്‍ക്ക് 1.8 മീറ്ററും ആയിരുന്നു നിലവില്‍ റോഡില്‍ നിന്നുള്ള ഫ്രണ്ട് സെറ്റ്ബാക്ക് നിശ്ചയിച്ചിരുന്നത്. കെഎംബിആര്‍ 2019 റൂള്‍ 26(4), 28(3) ഭേദഗതി വരുത്തി ഇളവ് നല്‍കാനാണ് അദാലത്തില്‍ തീരുമാനമെടുത്തത്. സംസ്ഥാനത്തെമ്പാടും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഗുണകരമാവുന്ന തീരുമാനമാണ് തദ്ദേശ അദാലത്തില്‍ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളില്‍ താമസത്തിനായി ചെറിയ വീട് നിര്‍മിച്ച് ഇനിയും വീട് നമ്പര്‍ ലഭിക്കാത്തവര്‍ക്ക് ഈ ചട്ടഭേദഗതി ഗുണകരമാകും.ഓട്ടോറിക്ഷ തൊഴിലാളിയായ നാഗരാജന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു സ്വന്തം ഭൂമിയിലെ വീട്. വീടിന് യു എ നമ്പറാണ് ലഭിച്ചത് എന്നതിനാല്‍ വലിയ നികുതി വരുന്നുവെന്നും ഈ നികുതി കുറയ്ക്കണമെന്നുമുളള ആവശ്യവുമായാണ് നാഗരാജനും മണിയമ്മയുമെത്തിയത്. ഒന്നരസെന്റിലാണ് നാഗരാജന്‍ 86.54 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലുള്ള വീട് നിര്‍മിച്ചത്. മുന്നിലുള്ള റോഡില്‍ നിന്ന് ആവശ്യത്തിന് അകലം പാലിച്ചില്ലെന്നതിനാല്‍ യു എ നമ്പര്‍ ആണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഇതിനാല്‍ പ്രതിവര്‍ഷം 5,948 രൂപയായിരുന്നു നികുതി. ഇതിന് പുറമെ ലോണ്‍ എടുക്കാനും തടസങ്ങളുണ്ടായിരുന്നു. ചട്ട ഭേദഗതിക്ക് ശേഷം ഇവരുടെ അപേക്ഷ പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ പരാതിയിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് ഗുണകരമാവുന്ന പൊതുതീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഇരുവരും തദ്ദേശ അദാലത്തില്‍ നിന്ന് മടങ്ങിയത്

വിദ്യാഭ്യാസ വാർത്തകൾ , തൊഴിൽ വാർത്തകൾ , പ്രാദേശിക വാർത്തകൾ വാട്‌സ് ആപ്പില്‍ നിങ്ങൾക്ക് ലഭിക്കാന്‍ ഈ
ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..

https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY

വാട്‌സ്അപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

https://whatsapp.com/channel/0029VaMsRryAu3aLVZ4fuc2e

LEAVE A REPLY

Please enter your comment!
Please enter your name here