വിദേശ തൊഴില്‍ വായ്പാ പദ്ധതി

കൊല്ലം: സ്ഥാന പട്ടിക ജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍ ,സംസ്ഥാന പട്ടിക ജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതിയില്‍പ്പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരും ഏതെങ്കിലും വിദേശ രാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിന് ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം . NORKA ROOTS, ODEPEC എന്നീ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന. 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരും കുടുംബവാര്‍ഷിക വരുമാനം 3,50000 രൂപ കവിയാത്തവരുമാകണം. വായ്പാ തുക രണ്ട് ലക്ഷം രൂപ. 50 വയസ്സ് കഴിയാത്ത 250000 രൂപയ്ക്കുള്ളില്‍ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയായി അനുവദിക്കും. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ്, വിസ, പാസ്പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടാകണം.
വിവരങ്ങള്‍ക്ക് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം. ഫോണ്‍ : 0474 2764440, 9400068502

വിദ്യാഭ്യാസ വാർത്തകൾ തൊഴിൽ വാർത്തകൾ പ്രാദേശിക വാർത്തകൾ നിങ്ങൾക്ക് ലഭിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ananthanews.com ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here