‘ശ്രീമോഹനം’ നാളെ നിശാഗന്ധിയില്‍

Mohanlal Viswanathan Nair
ശ്രീകുമാരന്‍തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം
മോഹന്‍ലാലിന് മുഖ്യമന്ത്രി  സമർപ്പിക്കും

തിരുവനന്തപുരം: കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍റെ ഈ വര്‍ഷത്തെ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നാളെ  വൈകിട്ട് 5.30ന് നടക്കും.  നിശാഗന്ധിയില്‍ നടക്കുന്ന ‘ശ്രീമോഹനം’ പരിപാടിയില്‍ മോഹന്‍ലാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാർഡ് സമർപ്പിക്കും.  ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും. ഗായകന്‍ എം.ജി. ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍  ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും. മന്ത്രി സജിചെറിയാന്‍,  ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ സെക്രട്ടറി സി. ശിവന്‍കുട്ടി,  ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, എം.വിജയകുമാര്‍,  കെ.ജയകുമാര്‍ ജയശേഖരന്‍നായര്‍  എന്നിവര്‍  പ്രസംഗിക്കും. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും ശ്രീകുമാരന്‍ തമ്പിയുടെ ചിത്രങ്ങളും അടങ്ങിയ ആല്‍ബം നിംസ് എംഡി ഡോ. ഫൈസല്‍ഖാന്‍ മോഹന്‍ലാലിന് നല്‍കും. സിനിമയിലെ സമഗ്രസംഭാവനയ്ക്ക് കല്ലിയൂര്‍ ശശിക്കും ഗാനാലാപന മത്സരത്തിലെ മികച്ച രണ്ടുകുട്ടികള്‍ക്കും  ഉപഹാരങ്ങള്‍ നല്‍കും.   


LEAVE A REPLY

Please enter your comment!
Please enter your name here